മസ്‌കറ്റ്- കൊച്ചി വിമാനത്തില്‍ പുക; യാത്രക്കാരെ ഒഴിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th September 2022 02:33 PM  |  

Last Updated: 14th September 2022 03:09 PM  |   A+A-   |  

air_india_express

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്ന് പുക ഉയരുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌

 

മസ്‌കറ്റ്‌: ഒമാനിലെ മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പുക. മസ്‌കറ്റ്- കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്. യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് രാവിലെ ഒമാന്‍ സമയം 11.30 ഓടേയാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് പുക കണ്ടത്. വിമാനത്തിന്റെ ഇടതുവശത്തെ ചിറകില്‍ നിന്നാണ് പുക ഉയര്‍ന്നത്. ടേക്ക് ഓഫ് ചെയ്യുന്നതിന് വിമാനം ടാക്‌സിവേയിലേക്ക് നീങ്ങുന്ന സമയത്താണ് പുക കണ്ടത്. ഉടന്‍ തന്നെ സുരക്ഷാ വാതിലുകളിലൂടെ യാത്രക്കാരെ മുഴുവനും പുറത്തെത്തിച്ചു. പ്രോട്ടോക്കോള്‍ അനുസരിച്ച് ഫയര്‍ എഞ്ചിന്‍ എത്തി വെള്ളം ഒഴിച്ച് പുക കെടുത്തി.

ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. സുരക്ഷാവിഭാഗം വിമാനത്തില്‍ പരിശോധന ആരംഭിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും; പണിമുടക്ക് പ്രഖ്യാപിച്ച് ഡീലര്‍മാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ