കൊച്ചിയില്‍ തെരുവ് നായകള്‍ ചത്ത സംഭവം; നല്‍കിയത് ഏത് വിഷം എന്നറിയാന്‍ പരിശോധന; അന്വേഷണം ഊര്‍ജിതം

എറണാകുളം തൃപ്പൂണിത്തുറ എരൂരിൽ  അ‍ഞ്ച് തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ എരൂരിൽ  അ‍ഞ്ച് തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണം. നായ്ക്കളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കായി കാക്കനാട്ടെ റീജണൽ ലാബിലേക്ക് കൈമാറും. വിഷം കൊടുത്തു കൊന്നു എന്ന പരാതിയിലാണ് അന്വേഷണം.
 
കാക്കനാട്ടെ റീജണൽ ലാബിൽ നിന്ന് ലഭിക്കുന്ന പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ. ഒരാഴ്ചയ്ക്കകം ഫലം ലഭിക്കും. നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് പൊലീസ് നി​ഗമനം. ആന്തരികാവയവങ്ങളുടെ പരിശോധനയിലൂടെ ഏത് വിഷമാണ് നൽകിയത് എന്ന് തിരിച്ചറി‍യുന്നതോടെയാണ് മറ്റ് നടപടികളിലേക്ക് കടക്കും. 

അഞ്ച് നായകൾ അടുത്തടുത്ത് ചത്തു കിടക്കുകയായിരുന്നു. സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായതിന് പിന്നാലെ വിവിധയിടങ്ങളിലാണ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിതൂക്കിയ നിലയി‌ലാണ് കണ്ടെത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com