എറണാകുളത്ത് നിന്നും കാണാതായ സഹോദരങ്ങളില്‍ പെണ്‍കുട്ടിയേയും കണ്ടെത്തി; ഒപ്പം ആണ്‍സുഹൃത്തും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th September 2022 07:19 AM  |  

Last Updated: 15th September 2022 07:19 AM  |   A+A-   |  

missing

പ്രതീകാത്മക ചിത്രം


കൊച്ചി: എറണാകുളത്തുനിന്ന് കാണാതായ അയ്യംമ്പള്ളി സ്വദേശികളായ സഹോദരങ്ങളിൽ പെൺകുട്ടിയെയും കണ്ടെത്തി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഈ സമയം പെൺകുട്ടിക്കൊപ്പം ആൺ സുഹൃത്തും ഉണ്ടായിരുന്നു. പെൺകുട്ടിക്കൊപ്പം കാണാതായ സഹോദരൻ ബുധനാഴ്ച വൈകിട്ടോടെ വീട്ടിൽ തിരിച്ചെത്തിയിരുന്നു. 

തിരുവനന്തപുരത്ത് നിന്നും കണ്ടെത്തിയ അ‍ഞ്ജനയേയും സുഹൃത്തിനേയും എറണാകുളത്തേക്ക് കൊണ്ടുവന്നു. അഞ്ജനയേയും സഹോദരൻ അക്ഷയിനേയും ഒരുമിച്ച് കണ്ടതായി പൊലീസിന് ദ്യക്സാക്ഷി വിവരം ലഭിച്ചിരുന്നു. എന്നാൽ സഹോദരങ്ങൾ എവിടെ വെച്ചാണ് പിരിഞ്ഞത് എന്നതിൽ വ്യക്തതയില്ല. അക്ഷയിൽ നിന്നും കൂടുതൽ വിവരങ്ങൾ മുനമ്പം പൊലീസ് ചോദിച്ചറിഞ്ഞു.

വർക്കലയിൽ ഇരുവരും എത്തി എന്ന വിവരം ടവർ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ തെരച്ചിൽ ഊർജിതമാക്കിരുന്നു. അതിനിടയിലാണ് അഞ്ജന തിരുവനന്തപുരത്ത് എത്തിയതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; 4.9 കിലോഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ