പത്തനംതിട്ടയില്‍ ജഡ്ജിയെ തെരുവുനായ കടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th September 2022 06:57 AM  |  

Last Updated: 15th September 2022 06:57 AM  |   A+A-   |  

stray dog menace

പ്രതീകാത്മക ചിത്രം


പത്തനംതിട്ട: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിന് ഇടയിൽ പത്തനംതിട്ടയിൽ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു. വെട്ടിപ്രത്തുവച്ചായിരുന്നു ഇവര്‍ക്കുനേരെ തെരുവുനായയുടെ ആക്രമണം. ജ്വല്ലറി ജീവനക്കാരനായ പ്രകാശന്‍ എന്നയാളാണ് കടിയേറ്റ രണ്ടാമത്തെയാള്‍.

ബുധനാഴ്ച വൈകിട്ടോടെ വെട്ടിപ്രത്ത് മജിസ്‌ട്രേറ്റുമാര്‍ താമസിക്കുന്ന ക്വാട്ടേഴ്‌സിന് സമീപത്താണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വൈകുന്നേരം നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റിനാണ് നായയുടെ കടിയേറ്റത്. 

കടിയേറ്റ രണ്ടുപേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണ്. പ്രകാശനെ ജ്വല്ലറിയിലേക്ക് കടന്നുചെന്നാണ് നായ ആക്രമിച്ചത്. പിന്നാലെ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഉറങ്ങിപ്പോയാല്‍ വിളിച്ചുണര്‍ത്തുന്ന ഹെല്‍മറ്റ്, പ്ലാസ്റ്റിക്കില്‍ നിന്ന് ഇന്ധനം; ശ്രദ്ധേയമായി യുവ ബൂട്ട് എക്‌സ്‌പോ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ