ഉറക്കെ പാട്ട് വെച്ചതോടെ തര്‍ക്കം; പിന്നാലെ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2022 06:57 AM  |  

Last Updated: 17th September 2022 06:57 AM  |   A+A-   |  

pressure cooker explodes in jail

പ്രതീകാത്മക ചിത്രം


കോട്ടയം: ഉറക്കെ പാട്ട് വെച്ചതിന്റെ പേരിലെ തർക്കം കൊലപാതകത്തിലേക്ക് എത്തിയ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം. മുട്ടമ്പലം ശാന്തിഭവനിലെ അന്തേവാസി ദേവസ്യയാണ് മരിച്ചത്. പ്രതി റോക്കി(ജോസ്) കമ്പിവടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് റോക്കിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. അഡീഷനൽ സെഷൻസ് കോടതി–2 സ്പെഷൽ ജഡ്ജി ജെ നാസറാണ് ശിക്ഷ വിധിച്ചത്. 

2014 മേയ് 7നാണ് കൊലപാതകം നടന്നത്. മുട്ടമ്പലം ശാന്തിഭവൻ കെട്ടിടത്തിന്റെ ഇടനാഴിയിലായിരുന്നു സംഭവം. പ്രതി ഉച്ചത്തിൽ ടേപ്പ് റിക്കോർഡറിൽ പാട്ടു വച്ചതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. ഈ വിരോധത്തിൽ റോക്കി ദേവസ്യയെ ഇരുമ്പുവടി കൊണ്ടു തലയ്ക്ക് അടിച്ചു. പരുക്കേറ്റ ദേവസ്യ രാത്രിയോടെ മരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മീൻ കയറ്റുന്നതിനിടെ ബോട്ടുകള്‍ക്കിടയില്‍പ്പെട്ടു; ചെല്ലാനത്ത് മത്സ്യത്തൊഴിലാളി മരിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ