സൈക്കിൾ ഓടിക്കണമെങ്കിൽ ഹെൽമെറ്റ് നിർബന്ധം, രാത്രിയാത്രയ്ക്ക് റിഫ്ലക്റ്ററും; ഉത്തരവ്  

സൈക്കിൾ യാത്രികർ കൂടുതലായി അപകടത്തിൽ പെടുന്ന സാഹചര്യത്തിലാണ് നിർ​ദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സൈക്കിളിൽ യാത്ര ചെയ്യുന്നവർ സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് മോട്ടോർ വാഹനവകുപ്പിൻറെ ഉത്തരവ്. ഹെൽമെറ്റ്, റിഫ്ലക്ടീവ് ജാക്കറ്റ് എന്നിവ നിർബന്ധമായും ധരിക്കണം. രാത്രിയിൽ യാത്ര നടത്തുന്നവർ നിർബന്ധമായും സൈക്കിളിൽ റിഫ്ലക്റ്ററുകൾ ഘടിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. 

സൈക്കിൾ യാത്രികർ കൂടുതലായി അപകടത്തിൽ പെടുന്ന സാഹചര്യത്തിലാണ് നിർ​ദേശം. അമിത വേഗത്തിൽ സൈക്കിൾ സവാരി നടത്തരുതെന്നും സൈക്കിൽ സുരക്ഷിതമാണെന്നും മറ്റ് തകരാറുകളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com