ടിക്കറ്റ് സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകം പണം അക്കൗണ്ടിലേക്ക്; റെക്കോര്‍ഡ് സമയത്തില്‍ സമ്മാനത്തുക

തിരുവോണം ബമ്പറിന്റെ സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ മണിക്കൂറുകള്‍ക്കം ഭാഗ്യവതിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് ലോട്ടറീസ് ഡയറക്ടറേറ്റ്
തിരുവോണം ബമ്പര്‍ ടിക്കറ്റ്‌
തിരുവോണം ബമ്പര്‍ ടിക്കറ്റ്‌

തിരുവനന്തപുരം: തിരുവോണം ബമ്പറിന്റെ സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ മണിക്കൂറുകള്‍ക്കം ഭാഗ്യവതിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് ലോട്ടറീസ് ഡയറക്ടറേറ്റ്. അഞ്ചുലക്ഷം രൂപയുടെ ഭാഗ്യം തേടിയെത്തിയ രഞ്ജിത വി നായര്‍ക്കാണ് തിരുവോണം ബമ്പറില്‍ ഉയര്‍ന്ന സമ്മാന തുക ആദ്യം ലഭിച്ചത്.

തിങ്കളാഴ്ച ലോട്ടറീസ് ഡയറക്ടറേറ്റില്‍ ടിക്കറ്റ് ഹാജരാക്കി അഞ്ചുമണിക്കൂറുകള്‍ക്കകമാണ് രഞ്ജിതയുടെ അക്കൗണ്ടിലേക്ക് സമ്മാനത്തുക വരവ് വച്ചത്. ഒരു ലക്ഷവും അതിന് മുകളിലും സമ്മാനം ലഭിക്കുന്നവര്‍ ടിക്കറ്റ് ലോട്ടറീസ് ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണമെന്നതാണ് വ്യവസ്ഥ. 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിലെ അതേ നമ്പര്‍ തന്നെയാണ് രഞ്ജിതയുടേതും. എന്നാല്‍ സീരിസില്‍ വ്യത്യാസമുണ്ട്. 

ഓണം ബമ്പറില്‍ പത്തു സീരിസ് ആണ് ഉണ്ടായിരുന്നത്. ഒന്നാം സമ്മാനം ലഭിച്ച സീരിസിലെ അതേ നമ്പര്‍, മറ്റു സീരിസില്‍ ലഭിച്ച ഒന്‍പത് പേര്‍ക്കാണ് സമാശ്വാസ സമാനമായി അഞ്ചുലക്ഷം രൂപ വീതം ലഭിച്ചത്. നികുതി കിഴിച്ച് 3.15 ലക്ഷം രൂപയാണ് ലഭിക്കുക. ഓഗസ്റ്റ് 22നാണ് ടിക്കറ്റും അനുബന്ധരേഖകളും കൃത്യമായി സമര്‍പ്പിച്ചാല്‍ ഉടന്‍ തന്നെ അക്കൗണ്ടിലേക്ക് സമ്മാനത്തുക വരവ് വെയ്ക്കുന്ന സംവിധാനം ആരംഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com