കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; നാലു കിലോ സ്വര്‍ണം പിടികൂടി; സ്ത്രീ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2022 08:25 AM  |  

Last Updated: 20th September 2022 08:25 AM  |   A+A-   |  

gold_hunt

പിടികൂടിയ സ്വര്‍ണം/ ടിവി ദൃശ്യം

 

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് മൂന്നു കിലോയോളം സ്വര്‍ണം പിടികൂടി. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു യാത്രക്കാര്‍ പിടിയിലായി.

1.36 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്‌റ, കോഴിക്കോട് കക്കട്ടില്‍ അബ്ദുള്‍ ഷാമില്‍ എന്നിവരാണ് പിടിയിലായത്. 

ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. വിമാനത്തില്‍ ഉപേക്ഷിച്ച നിലയില്‍ ഒരു കിലോയോളം സ്വര്‍ണവും കണ്ടെത്തി. ജിദ്ദയില്‍ നിന്നുള്ള വിമാനത്തില്‍ എട്ടു സ്വര്‍ണക്കട്ടികളാണ് കണ്ടെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ടു; പാമ്പുകടിയേറ്റ സ്‌കൂള്‍ പാചകത്തൊഴിലാളി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ