ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍;  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരി​ഗണിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2022 07:26 AM  |  

Last Updated: 20th September 2022 07:31 AM  |   A+A-   |  

pinarayi

മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട അഞ്ച് ഹര്‍ജികള്‍ അഞ്ചാമത്തെ കേസായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 

ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് കേസ് കേള്‍ക്കാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. സാമ്പത്തിക സംവരണം സംബന്ധിച്ച ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ പൂര്‍ത്തിയായാലേ ലാവലിന്‍ കേസ് കോടതി പരിഗണനയ്‌ക്കെടുക്കൂ എന്നാണ് റിപ്പോര്‍ട്ട്. 

ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക. കഴിഞ്ഞയാഴ്ച ലാവലിന്‍ കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല. 31 തവണയാണ് കേസ് മാറ്റിവെക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

റോഡിന്റെ ഗുണനിലവാരം ഉറപ്പിക്കാന്‍; ഉന്നതതല സംഘത്തിന്റെ പരിശോധന ഇന്നുമുതല്‍, വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ