വിഴിഞ്ഞം സമരം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും; ഗവര്‍ണര്‍ ഉറപ്പുനല്‍കിയെന്ന് സമരസമിതി

സമരസമിതി ഗവര്‍ണര്‍ക്കു നിവേദനം നല്‍കി. സമരസമിതി മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളെല്ലാം ഗവര്‍ണര്‍ അനുഭാവപൂര്‍വം പരിഗണിച്ചതായി യൂജിന്‍ പെരേര പറഞ്ഞു
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ ഫയല്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ ഫയല്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി ലത്തീന്‍ രൂപത വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേര മാധ്യമങ്ങളോടു പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യൂജിന്‍ പെരേര.

സമരസമിതി ഗവര്‍ണര്‍ക്കു നിവേദനം നല്‍കി. സമരസമിതി മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളെല്ലാം ഗവര്‍ണര്‍ അനുഭാവപൂര്‍വം പരിഗണിച്ചതായി യൂജിന്‍ പെരേര പറഞ്ഞു. കേന്ദ്ര ഇടപെടല്‍ ഉണ്ടാകാന്‍ ആകുന്നതെല്ലാം ചെയ്യാമെന്ന് പറഞ്ഞ ഗവര്‍ണര്‍ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കാമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.  

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ഇന്ന് 37ാം ദിവസത്തിലേക്കു കടക്കുകയാണ്. ഇന്ന് രണ്ടാംഘട്ട ഉപവാസ സമരത്തില്‍ പൂവാര്‍ ഇടവകയില്‍നിന്നുള്ള അംഗങ്ങളാണു പങ്കെടുക്കുന്നത്. തീരശോഷണത്തിനു കാരണം വിഴിഞ്ഞം തുറമുഖനിര്‍മാണമെന്നാണു സമരസമിതിയുടെ ആരോപണം. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചു തീരശോഷണത്തെക്കുറിച്ചു ശാസ്ത്രീയമായി പഠിക്കണമെന്നാണു സമര സമിതിയുടെ പ്രധാന ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com