എകെജി സെന്റര്‍ ആക്രമണം: ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്; അറസ്റ്റ് രേഖപ്പെടുത്തി

ജിതിന്‍ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു.
ജിതിന്‍ ഷാഫി പറമ്പിലിനൊപ്പം/ഫെയ്‌സ്ബുക്ക്‌
ജിതിന്‍ ഷാഫി പറമ്പിലിനൊപ്പം/ഫെയ്‌സ്ബുക്ക്‌


തിരുവനന്തപുരം:  എകെജി സെന്റര്‍ ആക്രമണക്കേസില്‍ കസ്റ്റഡിയില്‍ എടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജിതിന്‍ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു.

12: 30നാണ് ജിതിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് ഒദ്യോഗികമായി രേഖപ്പെടുത്തിയത്. കുറ്റസമ്മതമൊഴി രേഖപ്പടുത്തുന്ന നടപടികള്‍ പുരോഗമിക്കുന്നത്. വൈകീട്ട് നാലുമണിക്ക് ജിതിനെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തരപുരം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും. അതിന് ശേഷം വഞ്ചിയൂര്‍ ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കാനുമാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത് താനാണെന്ന് ജിതിന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ  തുടര്‍ച്ചായി ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് സിപിഎം ഓഫീസിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതെന്ന് ജിതിന്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. അതേസമയം 

ആക്രമി ഉപയോഗിച്ച സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ചിന് കണ്ടെത്താനായിട്ടില്ല. സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം അക്രമി ഗൗരീശപട്ടത്ത് എത്തിയ ശേഷം സ്‌കൂട്ടര്‍ മറ്റൊരാള്‍ക്ക് നല്‍കിയ ശേഷം കാറില്‍ പോകുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. സ്‌കൂട്ടര്‍ കൈമാറിയത് ആര്‍ക്കാണ് എന്നകാര്യം തുടര്‍ ചോദ്യം ചെയ്യലില്‍ ജിതിന്‍ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. 

ഇന്ന് രാവിലെയാണ് എകെജി സെന്റര്‍ ആക്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തുത്  യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനാണ് പിടിയിലായത്.തിരുവനന്തപുരം മണ്‍വിള സ്വദേശിയാണ് ജിതിന്‍. ആക്രമണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

ജൂണ്‍ മുപ്പതിന് രാത്രിയാണ് സ്‌കൂട്ടറില്‍ എത്തിയ അക്രമി എകെജി സെന്ററില്‍ സ്‌ഫോടകവസ്തുവെറിഞ്ഞത്. ആക്രമണം നടത്തിയത് കോണ്‍ഗ്രസാണെന്ന് സിപിഎം അന്നേ ആരോപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com