സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd September 2022 02:35 PM |
Last Updated: 22nd September 2022 02:40 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഓഫീസുകള്‍ എന്‍ഐഎ റെയ്ഡ് നടത്തുകയു ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആഹ്വാനം.
ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് കേരളത്തില്‍നിന്നാണ്. ഭീകരവാദത്തിനു സഹായം ചെയ്‌തെന്ന പേരില്‍ 22 പേരെയാണ് സംസ്ഥാനത്തു നിന്നു പിടികൂടിയത്.
മഹാരാഷ്ട്രയില്‍നിന്നും കര്‍ണാടകയില്‍നിന്നും ഇരുപതു പേരെ വീതം അറസ്റ്റ് ചെയ്തു. തമിഴ്‌നാട്, (10), യുപി (8), ആന്ധ്ര (5), മധ്യപ്രദേശ് 94), പുതുച്ചേരി, ഡല്‍ഹി (മൂന്നു വീതം), രാജസ്ഥാന്‍ (2) എന്നിങ്ങനെയാണ് അറസ്റ്റ്. പതിനൊന്നു സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡില്‍ 106 പേരെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്‍ഐഎയും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും സംസ്ഥാന പൊലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. ഇന്നുവരെ നടത്തിയതില്‍ ഏറ്റവും വലിയ റെയഡ് എന്നാണ് എന്‍ഐഎ ഇതിനെ വിശേഷിപ്പിച്ചത്.
ഭീകരവാദത്തിനു സഹായം ചെയ്യുക, പരിശീലന ക്യാംപുകള്‍ സംഘടിപ്പിക്കുക, ഭീകരവാദത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തവരെയാണ് ലക്ഷ്യമിട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
എകെജി സെന്റര്‍ ആക്രമണം: ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്; അറസ്റ്റ് രേഖപ്പെടുത്തി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ