തെരുവുനായ കുറുകെ ചാടി; തൃശൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2022 07:24 AM  |  

Last Updated: 22nd September 2022 07:24 AM  |   A+A-   |  

stray dogs attacks

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: പട്ടിക്കാട് മുടിക്കോട് സെന്ററില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.പൂവഞ്ചിറ പുത്തന്‍പുരയ്ക്കല്‍ ശ്രീധരന്റെ മകന്‍ സന്തോഷ് (46) ആണ് മരിച്ചത്. 

ഇന്നലെ രാത്രി ഏഴിനു പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെ വരികയായിരുന്ന ഓട്ടോയ്ക്കു മുന്നിലേക്കു ബസ് സ്റ്റോപ്പിനു സമീപം നിന്നിരുന്ന തെരുവുനായ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു സാരമായ പരിക്കുകളോടെ സന്തോഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സ്വന്തം ഓട്ടോയില്‍, നഗരത്തിലെ പ്രമുഖ മെഡിക്കല്‍ സ്ഥാപനത്തിലെ മരുന്നു വിതരണ ജോലി ചെയ്യുന്ന സന്തോഷ് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. ഓട്ടോയുടെ അടിയില്‍ കുടുങ്ങിയ സന്തോഷിനെ നാട്ടുകാര്‍ വാഹനം ഉയര്‍ത്തിയാണു പുറത്തെടുത്തത്. 

തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രാത്രി 9.30 ഓടേയാണ് മരണം സംഭവിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; തൃശൂരില്‍ മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ