'ആരോട് പറയാന്‍, ആര് കേള്‍ക്കാന്‍'; ഹര്‍ത്താല്‍ ദിനത്തില്‍ തകര്‍ത്തത് 70 കെഎസ്ആര്‍ടിസി ബസുകള്‍; 11 പേര്‍ക്ക് പരിക്ക്

സൗത്ത് സോണില്‍  1288, സെന്‍ട്രല്‍ സോണില്‍  781, നോര്‍ത്ത് സോണില്‍  370 എന്നിങ്ങനെയാണ് ബസുകള്‍ സര്‍വ്വീസ് നടത്തിയത്. 
അക്രമികള്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത നിലയില്‍, സ്‌ക്രീന്‍ഷോട്ട്‌
അക്രമികള്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത നിലയില്‍, സ്‌ക്രീന്‍ഷോട്ട്‌

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ 25 ലക്ഷം രൂപയിലധികം രൂപയുടെ നഷ്ടമുണ്ടായതായി കെഎസ്ആര്‍ടിസി. 2439 ബസുകള്‍ സര്‍വീസ് സടത്തിയതില്‍ 70 ബസുകള്‍ കല്ലേറില്‍ തകര്‍ന്നതായും പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റതായും കെഎസ്ആര്‍ടിസി അറിയിച്ചു. എട്ട് ഡ്രൈവര്‍മാര്‍ക്കും രണ്ട് കണ്ടക്ടര്‍മാര്‍ക്കും ഒരു യാത്രക്കാരിക്കുമാണ് പരിക്കേറ്റത്.

കെഎസ്ആര്‍ടിസി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

ആരോട് പറയാന്‍ ...!
ആര് കേള്‍ക്കാന്‍ ...?
കെഎസ്ആര്‍ടിസി 2439 ബസുകള്‍ സര്‍വ്വീസ് സടത്തി; 70 ബസുകള്‍ കല്ലേറില്‍ തകര്‍ന്നു
23.09.2022 ന്  കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയ 2439 ബസുകളില്‍ 51 ബസുകള്‍ കല്ലേറില്‍ തകര്‍ന്നു. 
സൗത്ത് സോണില്‍  1288, സെന്‍ട്രല്‍ സോണില്‍  781, നോര്‍ത്ത് സോണില്‍  370 എന്നിങ്ങനെയാണ് ബസുകള്‍ സര്‍വ്വീസ് നടത്തിയത്. 
അതില്‍  സൗത്ത് സോണില്‍  20, സെന്‍ട്രല്‍ സോണില്‍  21, നോര്‍ത്ത് സോണില്‍  10 ബസുകളുമാണ് കല്ലേറില്‍ തകര്‍ന്നത്. കൈല്ലേറില്‍ 11 പേര്‍ക്കും പരിക്ക് പറ്റി.  സൗത്ത് സോണില്‍ 3 ഡ്രൈവര്‍ 2 കണ്ടക്ടര്‍, സെന്‍ട്രല്‍ സോണില്‍ 3 ഡ്രൈവര്‍, ഒരു യാത്രക്കാരി നോര്‍ത്ത് സോണില്‍ 2 ഡ്രൈവര്‍മാക്കുമാണ് പരിക്കേറ്റത്. 
നാശനഷ്ടം 25 ലക്ഷം രൂപയില്‍  കൂടുമെന്നാണ് വിലയിരുത്തല്‍.
ബഹു : ഹൈക്കോടതിയുടെ ഉത്തരവിന്‍പ്രകാരം പൊതുഗതാഗതം തടസ്സപ്പെടാതിരിക്കുവാന്‍ ഈ സാഹചര്യത്തിലും സര്‍വ്വീസ് നടത്തുവാന്‍ കെ.എസ്.ആര്‍.ടി.സി പ്രതിജ്ഞാബദ്ധമാണ്.
കെ.എസ്.ആര്‍.ടി.സി യുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്
18005994011
എന്ന ടോള്‍ ഫ്രീ നമ്പരിലേക്കും
കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24ണ്മ7)
മൊബൈല്‍ - 9447071021
ലാന്‍ഡ്ലൈന്‍ - 0471-2463799
സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി - (24ണ്മ7)
വാട്‌സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com