വീട്ടിൽ മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; മൂന്നുവയസ്സുകാരൻ മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 24th September 2022 08:37 AM  |  

Last Updated: 24th September 2022 08:37 AM  |   A+A-   |  

3_year_old_died

റയാൻ

 

പാലക്കാട്: വീട്ടിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മൂന്നുവയസ്സുകാരൻ മരിച്ചു. കണ്ടമംഗലം അമ്പാഴക്കോട് വീട്ടിൽ നൗഷാദിന്റെയും ഹസനത്തിന്റെയും മകൻ റയാൻ ആണ് മരിച്ചത്. 

വെള്ളിയാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം. വീടിന്റെ പിൻവശത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കയായിരുന്നു ഹസനത്ത്. തീയിട്ടതിന് ശേഷം വീടിനകത്തേക്ക് പോയ ഹസനത്ത് റയാൻ കളിക്കാനായി പിറകുവശത്തേക്ക് ഇറങ്ങിയത് കണ്ടില്ല. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോഴാണ് തീപടർന്ന് പൊള്ളലേറ്റത് കണ്ടത്. 

റയാനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽകോളജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ടിപ്പറിന് പിന്നില്‍ ഓട്ടോ ഇടിച്ചു; ഡ്രൈവര്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ