ജെ പി നഡ്ഡ ഇന്ന് കേരളത്തിലെത്തും

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 25th September 2022 07:11 AM  |  

Last Updated: 25th September 2022 07:16 AM  |   A+A-   |  

jp nadda

ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ/ ഫയല്‍ ചിത്രം

 

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഇന്ന് കേരളത്തിലെത്തും. എന്‍ഐഎ റെയ്ഡിനെ തുടര്‍ന്നുള്ള പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ വിവാദങ്ങൾക്കിടെയാണ് സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ബിജെപി ദേശീയ അധ്യക്ഷന്‍ കേരളത്തില്‍ എത്തുന്നത്. നഡ്ഡ രാവിലെ പത്തരയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തും. 

വിമാനത്താവളത്തില്‍ നഡ്ഡയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. അദ്ദേഹം പതിനൊന്നു മണിക്ക് ചെങ്ങമനാട് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം ‘മന്‍ കി ബാത്ത്’ പരിപാടിയില്‍ പങ്കെടുക്കും. പ്രധാനമന്ത്രി മോദിയുടെ റേഡിയോ പ്രസംഗമായ മൻ കി ബാത്തിന്റെ 93-ാം പതിപ്പ് പ്രവർത്തകർക്കൊപ്പം കേൾക്കാനാണ് പദ്ധതി. 62 ബൂത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അനുസ്മരണ പരിപാടിയിലും നഡ്ഡ പങ്കെടുക്കും. 

കോട്ടയത്തും തിരുവനന്തപുരത്തും പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസുകള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. കോട്ടയത്ത് നാ​ഗമ്പടത്തും തിരുവനന്തപുരത്ത് തൈക്കാടുമാണ് പുതിയ ഓഫീസുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനമൊഴിയും; പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം, പൈലറ്റിന് വഴിയൊരുങ്ങുമോ?  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ