ആര്യാടൻ മുഹമ്മദ് അന്തരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 25th September 2022 07:59 AM  |  

Last Updated: 25th September 2022 08:17 AM  |   A+A-   |  

Aryadan vigilance inquiry

ആര്യാടൻ മുഹമ്മദ്

 

കോഴിക്കോട്: കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 7.45നാണ് അന്ത്യം. ‍ഹൃദ്രോ​ഗ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പുറമേ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. മകൻ ആര്യാടൻ ഷൗക്കത്താണ് മരണവാർത്ത അറിയിച്ചത്. 

ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ആര്യാടൻ എഴുപത് വർഷമാണ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നത്. എട്ട് തവണ നിലമ്പൂരിൽ നിന്ന് നിയമസഭയിലെത്തി. മൂന്ന് മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. 1980ൽ നയനാർ മന്ത്രിസഭയിൽ തൊഴിൽ, വനം വകുപ്പ് കൈകാര്യം ചെയ്ത ആര്യാടൻ 1995ൽ എ കെ ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായി. 2005ലും, 2001ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജെ പി നഡ്ഡ ഇന്ന് കേരളത്തിലെത്തും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ