പതിനഞ്ചുകാരി കുഞ്ഞിന് ജന്മം നല്‍കി; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2022 11:06 AM  |  

Last Updated: 25th September 2022 11:06 AM  |   A+A-   |  

ranjith

അറസ്റ്റിലായ രഞ്ജിത്‌

 

പാലക്കാട്: മലമ്പുഴയില്‍ പതിനഞ്ചുകാരി അമ്മയായതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹിയുമായ രഞ്ജിത്താണ് മലമ്പുഴയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.   

പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് നിരവധി തവണ ചൂഷണം ചെയ്യുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് വിശ്വാസമുറപ്പിച്ചിരുന്നത്. വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ പാലക്കാട് വനിതാ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. അടുത്ത ദിവസം പതിനഞ്ചുകാരി കുഞ്ഞിന് ജന്മം നല്‍കി.

ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത്താണ് ചൂഷണത്തിന് പിന്നിലെന്ന് തെളിഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടുകാരും പരാതി നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു. പോക്‌സോ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ സംഘടനയില്‍ നിന്ന് പുറത്താക്കിയതായും യുവമോര്‍ച്ച ജില്ലാ നേതൃത്വം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ യിൽവാസത്തിനു പിന്നാലെ നിയമസഭയിലേക്ക്; വിടവാങ്ങിയത് നിലമ്പൂരുകാരുടെ കുഞ്ഞാക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ