ഝാര്‍ഖണ്ഡില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരാന്‍ പോയ മലയാളികളെ ബന്ദിയാക്കി; വാഹനം തടഞ്ഞുവച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2022 02:55 PM  |  

Last Updated: 25th September 2022 02:55 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

റാഞ്ചി: ഝാര്‍ഖണ്ഡില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരാന്‍ പോയ ബസും രണ്ടു ജിവനക്കാരെയും ഗ്രാമവാസികള്‍ ബന്ദിയാക്കി. ഇടുക്കി സ്വദേശികളായ അനില്‍, ദേവികുളം ഷാജി എന്നിവരെയാണ് ബന്ദികളാക്കിയത്. കേരളാ പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് ഇവരെ മോചിപ്പിച്ചു. 

കഴിഞ്ഞ പത്താം തീയതി കട്ടപ്പനയില്‍ നിന്നും തൊഴിലാളികളുമായി പോയതായിരുന്നു ഈ ബസ്. സാധാരണരീതിയില്‍ തിരികെ വരുമ്പോള്‍ അവിടെ നിന്ന് തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുവരികയുമാണ് പതിവ്. 
അതിന്റെ അടിസ്ഥാനത്തില്‍ രണ്ടുദിവസം ഡ്രൈവറും ക്ലീനറും ഝാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തില്‍ തങ്ങുകയായിരുന്നു. 

നാട്ടിലേക്ക് വരാന്‍ പതിനഞ്ച് തൊഴിലാളികള്‍ തയ്യാറാണെന്നതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ ബസുമായി പോയപ്പോള്‍ നാട്ടുകാര്‍ ബന്ധികളാക്കുകയായിരുന്നു. നേരത്തെ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട വേതനം ലഭിച്ചില്ലെന്ന് പറഞ്ഞാണ് ബസും വാഹനവും തടഞ്ഞുവെച്ചത്. മറ്റ് വാഹനങ്ങളിലുള്ളവര്‍ക്കാര്‍ ഇക്കാര്യം ഝാര്‍ഖണ്ഡ പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടല്‍ ഉണ്ടായില്ല. തുടര്‍ന്ന് ജീവനക്കാര്‍ കേരളാ പൊലീസീന് വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്റലിജന്‍സ് എഡിജിപി ജാര്‍ഖണ്ഡ് പൊലീസുമായി ബന്ധപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ ഝാര്‍ഖണ്ഡ് പൊലീസ് ഇവരെ മോചിപ്പിക്കുകയുമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ പതിനഞ്ചുകാരി കുഞ്ഞിന് ജന്മം നല്‍കി; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ