കെ റെയിലിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍; വിശദ പദ്ധതി രേഖ ഇതുവരെ നല്‍കിയിട്ടില്ലെന്ന് റെയില്‍വേ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2022 07:05 AM  |  

Last Updated: 26th September 2022 07:05 AM  |   A+A-   |  

silver line project

പ്രതീകാത്മക ചിത്രം

 

കൊച്ചി: കെ റെയില്‍ പദ്ധതിക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ റെയിലിന്റെ വിശദ പദ്ധതി രേഖ  ( ഡിപിആർ) സംബന്ധിച്ച ആവശ്യങ്ങള്‍ കെ റെയില്‍ കോര്‍പ്പറേഷന്‍ നല്‍കിയിട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡ് കോടതിയെ അറിയിച്ചു. 

സില്‍വര്‍ലൈന്‍ സര്‍വേക്കെതിരെ കോട്ടയം സ്വദേശി മുരളീകൃഷ്ണന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയിലാണ് ബോര്‍ഡിനുവേണ്ടി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ് മനു വിശദീകരണ പത്രിക നല്‍കിയത്.

അലൈന്‍മെന്റ് ആവശ്യമായി വരുന്ന സ്വകാര്യ ഭൂമി, റെയില്‍വേ ഭൂമി തുടങ്ങിയ വിശദാംശങ്ങള്‍ കെ റെയില്‍ കോര്‍പ്പറേഷന്‍ ഇതുവരെ കൈമാറിയിട്ടില്ല. വിശദീകരണം തേടി പലതവണ കോര്‍പ്പറേഷന് കത്തുകള്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും റെയില്‍വേ കോടതിയെ അറിയിച്ചിരുന്നു.

2021 ജൂലായ് 11 മുതൽ 2022 ആഗസ്റ്റ് 30വരെ അഞ്ച് കത്തുകൾ കെ-റെയിലിന് അയച്ചിട്ടും പ്രതികരണമുണ്ടായിട്ടില്ലെന്നും പത്രികയിലുണ്ട്.കഴിഞ്ഞ തവണ കേസുകൾ പരിഗണിച്ചപ്പോൾ ഡി.പി.ആർ സംബന്ധിച്ച റെയിൽവേ നിലപാടിൽ മാറ്റമുണ്ടോയെന്ന് വ്യക്തമാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വിശദീകരണം നൽകിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

നിയമസഭ കയ്യാങ്കളിക്കേസ് : ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍; ഇ പി ജയരാജന്‍ കോടതിയില്‍ ഹാജരാകും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ