കണ്ണൂരിലെ പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ ഇന്നും പൊലീസ് റെയ്ഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2022 01:55 PM  |  

Last Updated: 26th September 2022 01:55 PM  |   A+A-   |  

pfi_harthal_attack

ഹര്‍ത്താല്‍ ദിനത്തില്‍ തകര്‍ത്ത കെഎസ്ആര്‍ടിസി ബസ്‌

 

കണ്ണൂര്‍: കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളിലും  പൊലീസ് റെയ്ഡ്. മട്ടന്നൂര്‍, പാലോട്ടുപള്ളി, നടുവനാട് എന്നിവിടങ്ങളിലാണ് പരിശോധന തുടരുന്നത്. വെളളിയാഴ്ചത്തെ ഹര്‍ത്താലില്‍ അക്രമം ആസൂത്രണം ചെയ്തവരെ കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. കൂത്തുപറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്

കഴിഞ്ഞ ദിവസം ജില്ലയിലെ പല ഭാഗങ്ങളിലും കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ കംപ്യൂട്ടറും ബാങ്ക് രേഖകളും പൊലീസ് പിടിച്ചെടുത്തിരുന്നു.വെള്ളിയാഴ്ച്ചത്തെ ഹര്‍ത്താലില്‍ കണ്ണൂരില്‍ പെട്രോള്‍ ബോംബ് എറിഞ്ഞതുള്‍പ്പടെ ആസൂത്രിതമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ആള്‍കൂട്ടത്തില്‍ ബൈക്കുകളില്‍ എത്തി ബോംബ് എറിഞ്ഞു ഭീതി സൃഷ്ഠിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. 

കണ്ണൂര്‍ സിറ്റിയില്‍ മാത്രം 50 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പലരെയും പൊലീസിന് പിടികൂടാനായിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട്  പ്രവര്‍ത്തകരുമായി ബന്ധമുള്ളവരുടെ  കടകളില്‍  കയറി പൊലീസ് പരിശോധ നടത്തുന്നതും പ്രതികളെ പിടികൂടുന്നതിന്റെ ഭാഗമായാണ്. ഈ കടകള്‍ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും; പരിശോധന തുടരാന്‍ എന്‍ഐഎ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ