പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ചട്ടം അനുവദിക്കുന്നില്ല; ഗവര്‍ണറെ തള്ളി വിസി; സെനറ്റ് ചേരുന്നതില്‍ തീരുമാനമില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 03:07 PM  |  

Last Updated: 27th September 2022 03:19 PM  |   A+A-   |  

KERALA UNIVERSITY

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താനായുള്ള സെര്‍ച്ച് കമ്മറ്റി രണ്ടംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി രൂപികരിച്ചത് ചട്ടവിരുദ്ധമായ നടപടിയാണ്. ഈ സമിതിയിലേക്ക് സെനറ്റിന്റെ പുതിയ ഒരംഗത്തെ നോമിനേറ്റ് ചെയ്യാന്‍ സര്‍വകലാശാല ചട്ടം അനുവദിക്കില്ലെന്ന് വിസി അഭിപ്രായപ്പെട്ടു.

സെനറ്റ് യോഗം എന്ന് ചേരണമെന്നതിനെ കുറിച്ച് ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമോ, വിസിയോ തീരുമാനമെടുത്തില്ല. രണ്ടംഗസമിതി രൂപികരിച്ചതില്‍ എതിര്‍പ്പ് അറിയിച്ച് രാജ്ഭവന് കത്ത് നല്‍കിയിരുന്നു.ഇതിന് മറുപടി കിട്ടിയ ശേഷം മതി തുടര്‍നടപടിയെന്ന തീരുമാനത്തിലാണ് സര്‍വകലാശാല. എത്രയും പെട്ടന്ന് സെനറ്റ് പ്രതിനിധിയുടെ പേര് നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. 

ഈ വിഷയംം കോടതിക്ക് മുന്നില്‍ എത്തുന്നത് മുന്നില്‍ കണ്ടുകൊണ്ടാണ് ഗവര്‍ണര്‍ ഈ രീതിയില്‍ സര്‍വകലാശാലയെ പ്രതിസന്ധിയിലാക്കുന്നതെന്ന വിമര്‍ശനവും ഇന്നത്തെ യോഗത്തിലുണ്ടായി. സെനറ്റ് അംഗത്തിന്റെ പേര് നല്‍കിയില്ലെങ്കില്‍ സെര്‍ച്ച് കമ്മറ്റിയുമായി മുന്നോട്ടുപോകാനാണ് ഗവര്‍ണറുടെ തീരുമാനമെന്നാണ് വിലയിരുത്തല്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 'അറിയാത്തത് പാര്‍ട്ടിയുടെ കുറ്റമല്ല; പ്രായപരിധി നടപ്പാക്കും'; ദിവാകരന് മറുപടിയുമായി കാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ