പ്ലസ് വൺ : രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രവേശനം ഇന്നു കൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 06:06 AM  |  

Last Updated: 27th September 2022 06:06 AM  |   A+A-   |  

Plus One Admission

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം ഇന്നു കൂടി നടക്കും. ഇന്നു വൈകീട്ട് അഞ്ചുമണി വരെയാണ് പ്രവേശനം ലഭിക്കുക.  ഇതിനു ശേഷം ഒഴിവുള്ള സീറ്റുകൾ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനായി പ്രസിദ്ധീകരിക്കും.

പ്ലസ് വൺ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. 15,571 അപേക്ഷകരിൽ 6495 പേർക്കാണ് അലോട്ട്മെന്‍റ് ലഭിച്ചത്. മൊത്തം 22,928 സീറ്റുകളാണ് ബാക്കിയുണ്ടായിരുന്നത്. ഒഴിവുള്ള സീറ്റുകളിലേക്ക് ഓപ്ഷനുകൾ ഇല്ലാതിരുന്നതിനാൽ പല ജില്ലകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.

ഒഴിവുണ്ടായിരുന്ന സീറ്റുകൾ, അപേക്ഷകർ, അലോട്ട്മെന്‍റ് ലഭിച്ചവർ എന്നിവ ജില്ല തിരിച്ച്

തിരുവനന്തപുരം 1815, 294, 261

കൊല്ലം 2022, 469, 391

പത്തനംതിട്ട 2081, 36, 36

ആലപ്പുഴ 1156, 787, 393

കോട്ടയം 4261, 101, 96

ഇടുക്കി 913, 216, 158

എറണാകുളം 2277, 423, 285

തൃശൂർ 1848, 1062, 542

പാലക്കാട് 1179, 2173, 793

മലപ്പുറം 1427, 5366, 1445

കോഴിക്കോട് 1183, 2288, 1004

വയനാട് 464, 332, 245

കണ്ണൂർ 1486, 1105, 610

കാസർകോട് 816, 919, 236

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇനി ഹയര്‍സെക്കന്ററി ജയിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സിന് ലേണേഴ്‌സ് ടെസ്റ്റ് വേണ്ട; പാഠപുസ്തകം വരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ