പാലക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു, മകള്‍ക്കും പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2022 06:30 AM  |  

Last Updated: 28th September 2022 06:30 AM  |   A+A-   |  

Air Force Cadet Found Dead,

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. പാലക്കാട് കോതക്കുറിശിയിലാണ് സംഭവം. കോതക്കുറുശി സ്വദേശി രജനിയാണ് മരിച്ചത്.

ഭര്‍ത്താവ് കൃഷ്ണദാസ് ആണ് ഭാര്യയേയും മകളേയും ആക്രമിച്ചത്. കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകള്‍ അനഘയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈ വാർത്ത കൂടി വായിക്കൂ 

6.86 കോടി; ഗുരുവായൂരിലെ ഭണ്ഡാരം വരവിൽ സർവകാല റെക്കോർഡ്; നിരോധിത നോട്ടുകൾക്കും കുറവില്ല

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ