6.86 കോടി; ഗുരുവായൂരിലെ ഭണ്ഡാരം വരവിൽ സർവകാല റെക്കോർഡ്; നിരോധിത നോട്ടുകൾക്കും കുറവില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 08:31 PM  |  

Last Updated: 27th September 2022 08:31 PM  |   A+A-   |  

Guruvayur temple

ഗുരുവായൂര്‍ ക്ഷേത്രം/ ഫയല്‍ ഫോട്ടോ

 

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവിൽ സർവകാല റെക്കോർഡ്. 6,86,88,183 രൂപയാണ് ഭണ്ഡാരം വരവായി ലഭിച്ചത്. കഴിഞ്ഞ മെയ് മാസത്തിൽ ലഭിച്ച 6,57,97,042 രൂപയാണ് ഇതുവരെ റെക്കോർഡ് ആയിരുന്നത്. 

നാല് കിലോയിൽ അധികം (4.619.400) സ്വർണവും, 18 കിലോ (18.300) വെള്ളിയും ലഭിച്ചു. നിരോധിച്ച നോട്ടുകൾക്ക് ഇത്തവണയും ഒരു കുറവും ഉണ്ടായിട്ടില്ല. ആയിരം രൂപയുടെ 24 എണ്ണവും അഞ്ഞൂറിന്റെ 155 എണ്ണവും ലഭിച്ചു. സിഎസ്ബി ഗുരുവായൂർ ശാഖക്ക് ആയിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുട,വടി, കറുത്ത കൊടി എന്നിവയ്ക്ക് വിലക്ക്; ഗ്രീന്‍ഫീല്‍ഡില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഇങ്ങനെ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ