പിഎഫ്‌ഐ നിരോധനം: സാമ്പത്തിക സഹായ മാര്‍ഗങ്ങള്‍ തടയും, പൊലീസ് ആസ്ഥാനത്ത് ഉന്നത യോഗം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2022 08:49 PM  |  

Last Updated: 29th September 2022 08:49 PM  |   A+A-   |  

Popular_Front_of_India_march

പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ച്/ഫയല്‍

 

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പൊലീസ് ആസ്ഥാനത്ത് ഉന്നതതല യോഗം ചേര്‍ന്നു. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പിഎഫ്‌ഐ ഓഫീസുകള്‍, വസ്തുവകകള്‍ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയുന്നതിനുവേണ്ടി നോട്ടിഫൈ ചെയ്യുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. 

നിരോധിത സംഘടനയ്ക്ക് സാമ്പത്തികസഹായം ലഭിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തടയുന്നതിനും ജില്ലാ പൊലീസ് മേധാവിമാര്‍ നടപടിയെടുക്കും. ഇതിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൈമാറിയ അധികാരം ജില്ലാ പൊലീസ് മേധാവിമാര്‍ വിനിയോഗിക്കും. ജില്ലാ മജിസ്‌ട്രേട്ടുമാരുമായി ചേര്‍ന്നായിരിക്കും ഇക്കാര്യത്തില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ തുടര്‍ നടപടി സ്വീകരിക്കുക. 

ഈ നടപടികള്‍ ക്രമസമാധാനവിഭാഗം എഡിജിപിയും മേഖല ഐജിമാരും റേഞ്ച് ഡി ഐ ജിമാരും നിരീക്ഷിക്കും. ഇതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ചു. പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ എഡിജിപി മാരും ഐജിമാരും ഡിഐജിമാരും എല്ലാ ജില്ലാ പൊലീസ് മേധാവിമാരും പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ അനാവശ്യ തിടുക്കം വേണ്ട, വേട്ടയാടല്‍ പാടില്ല; നടപടികള്‍ നിയമപ്രകാരം മാത്രമേ ആകാവൂയെന്ന് മുഖ്യമന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ