അനാവശ്യ തിടുക്കം വേണ്ട, വേട്ടയാടല്‍ പാടില്ല; നടപടികള്‍ നിയമപ്രകാരം മാത്രമേ ആകാവൂയെന്ന് മുഖ്യമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2022 04:47 PM  |  

Last Updated: 29th September 2022 04:47 PM  |   A+A-   |  

pinarayi vijayan

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ നടപടികള്‍ നിയമപ്രകാരം മാത്രമേ ആകാവൂയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടപടിയുടെ പേരില്‍ വേട്ടയാടല്‍ ഉണ്ടാകരുത്. നടപടിയുടെ പേരില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കലക്ടര്‍മാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. 

നടപടികള്‍ നിയമപ്രകാരമായി മാത്രം നടപ്പിലാക്കിയാല്‍ മതി. അനാവശ്യ തിടുക്കം പാടില്ല. നടപടികളില്‍ വീഴ്ചയുണ്ടാകരുത്. സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ നിരന്തരം നിരീക്ഷണത്തിന് വിധേയമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച  കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പിഎഫ്‌ഐ നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ മുദ്രവയ്ക്കാനുമാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഹര്‍ത്താല്‍ അക്രമം: കണ്ണൂരില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍; കോന്നിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ റെയ്ഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ