മകളുടെ മുന്നിലിട്ട് പിതാവിനെ തല്ലി;  കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2022 02:58 PM  |  

Last Updated: 30th September 2022 02:58 PM  |   A+A-   |  

ksrtc_kattakkada

കെഎസ്ആര്‍ടിസി ജീവനക്കാരുടെ അത്രിക്രമം

 

തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദ്ദിച്ച കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം  അഡീഷണല്‍ സെഷന്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികളായ കെഎസ്ആര്‍ടിസി ജീവനക്കാരെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കുന്നതിന് പ്രതികളുടെ ശബ്ദസാമ്പിളുകള്‍ ശേഖരിക്കണം. ഇതിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്. മകളുടെ മുന്നില്‍വച്ച് ദേഹോപദ്രവം ഏല്‍പ്പിച്ച പ്രതികള്‍ മുന്‍കൂര്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു

ജീവനക്കാരായ എന്‍ അനില്‍ കുമാര്‍, മുഹമ്മദ് ഷെരീഫ്, എസ്ആര്‍ സുരേഷ്, സിപി മിലന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

രാജധാനി എക്‌സ്പ്രസില്‍ പെരുമ്പാമ്പുകളെ കടത്തി; റെയില്‍വേ കരാര്‍ ജീവനക്കാരന്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ