കേഴ മാനിനെയും കാട്ടു പൂച്ചയെയും വേട്ടയാടി; ഒളിവിൽ കഴിഞ്ഞ നാലം​ഗ സംഘം കീഴടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2022 08:08 AM  |  

Last Updated: 30th September 2022 08:08 AM  |   A+A-   |  

hunting case

കീഴടങ്ങിയ പ്രതികൾ

 

തൊടുപുഴ: കേഴ മാനിനെയും കാട്ടു പൂച്ചയെയും വേട്ടയാടിയ സംഭവത്തിൽ നാലം​ഗ സംഘം കീഴടങ്ങി. ദേവികുളം ഏലമുടി ഭാഗത്ത് ഏലത്തോട്ടത്തില്‍ നിന്ന് കേഴ മാനിനെയും കാട്ടു പൂച്ചയെയും വേട്ടയാടി പിടിച്ച സംഘമാണ് കീഴടങ്ങിയത്.

സൂര്യനെല്ലി ബിഎല്‍ റാം സ്വദേശികളായ ചിറത്തലയ്ക്കല്‍ വീട്ടില്‍ ജോബി ജോസഫ്, കുറ്റാടന്‍ വീട്ടില്‍ റെജി ജോര്‍ജ്, ആലാനിക്കല്‍ സിനിഷ് കുര്യന്‍, മുരിക്കാശ്ശേരി തെക്കെ കൈതക്കല്‍ വീട്ടില്‍ ഡിനില്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥനായ ദേവികുളം റേഞ്ച് ഓഫീസര്‍ പിഎസ് സജീവിന്റെ മുന്നില്‍ കീഴടങ്ങിയത്.

2022 ജൂണ്‍ ഒന്‍പതിനാണ് കേഴ മാനിനെയും കാട്ടു പൂച്ചയെയും സംഘം വേട്ടയാടിയത്. മാനിന്റെ തോലും കാട്ടുപൂച്ചയുടെ തലയും അന്ന് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നു. അന്നുമുതല്‍ പ്രതികള്‍ ഒളിവിലായിരുന്നു. 

മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനായിരുന്നു ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച കീഴടങ്ങിയ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി നെടുംകണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണം തുടരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

ഇന്ന് വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കും; രണ്ട് ദിവസം അവധി; മദ്യശാലകൾ തുറക്കുക തിങ്കളാഴ്ച

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ