ഇന്ന് വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കും; രണ്ട് ദിവസം അവധി; മദ്യശാലകൾ തുറക്കുക തിങ്കളാഴ്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2022 07:39 AM  |  

Last Updated: 30th September 2022 07:39 AM  |   A+A-   |  

bevco

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകള്‍ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കും. അർധ വാർഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് നേരത്തെ അടയ്ക്കുന്നത്. 

ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളിൽ മദ്യ ശാലകൾ അടച്ചിടും. എല്ലാ മാസവും ഒന്നിന് ബെവ്കോ ഔട്ട്‌ലെറ്റുകള്‍ക്ക് നേരത്തെ തന്നെ അവധിയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആയതിനാലാണ് അവധി നല്‍കിയിരിക്കുന്നത്. 

ഇന്ന് ഏഴ് മണിക്ക് അടച്ചാൽ ഇനി തിങ്കളാഴ്ചയായിരിക്കും തുറക്കുക. ബിവറേജസ് ഔട്ട്ലെറ്റുകളിലും വെയർഹൗസുകളിലും കണക്കെടുപ്പ് നടക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

യുവ നടിമാർക്കു നേരെ മാളിൽ അതിക്രമം; അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ