സാമ്പത്തിക പ്രതിസന്ധി; 1000 കോടി രൂപ കൂടി കടമെടുക്കുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2022 06:38 AM  |  

Last Updated: 30th September 2022 06:44 AM  |   A+A-   |  

Kerala govt announce new loan scheme

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. 1000 കോടി രൂപയാണ് കടമെടുക്കുന്നത്. കേന്ദ്ര സർക്കാർ അനുവദിച്ച പരിധിക്കുള്ളിൽ നിന്നാണിത്. 

ഇതിനായി റിസർവ് ബാങ്കു വഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം ഒക്ടോബർ മൂന്നിന് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ- കുബേർ സംവിധാനം വഴി നടക്കും. ഒക്ടോബർ ആദ്യം ശമ്പളവും പെൻഷൻ വിതരണവും തടസമില്ലാതെ നടത്താനാണ് ഇപ്പോൾ കടമെടുക്കുന്നത്.

ഈ മാസം രണ്ടാം തവണയാണ് കടമെടുക്കുന്നത്. ചൊവ്വാഴ്ച 1436 കോടി കടമെടുത്തിരുന്നു. 18 വർഷത്തേക്ക്‌ 7.69 ശതമാനം നിരക്കിലാണ് എടുത്തത്. 

ഈ വാർത്ത കൂടി വായിക്കൂ 

പിഎഫ്‌ഐ നിരോധനം: സാമ്പത്തിക സഹായ മാര്‍ഗങ്ങള്‍ തടയും, പൊലീസ് ആസ്ഥാനത്ത് ഉന്നത യോഗം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ