കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയെ കടന്നുപിടിച്ചു; പ്രതിയെ തടഞ്ഞുവെച്ച് സഹയാത്രക്കാര്‍, അറസ്റ്റ് 

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 30th September 2022 09:41 PM  |  

Last Updated: 30th September 2022 09:41 PM  |   A+A-   |  

ksrtc bus

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയെ കടന്നുപിടിച്ചയാൽ അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശി രാജു (55) ആണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവല്ലയ്ക്ക് വന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയാണ് പരാതിക്കാരി.

വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം.ബസിന്റെ മുൻവാതിലിനോട് ചേര്‍ന്ന സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ സമീപത്തായി നിന്നുയാത്ര ചെയ്ത രാജു കടന്നുപിടിച്ചുവെന്നാണ് പരാതി. ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്ന സമയത്തായിരുന്നു അതിക്രമം. യാത്രക്കാരി ബഹളംവച്ചതോടെ ഇയാളെ സഹയാത്രക്കാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ടുവിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ