നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ടുവിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2022 05:31 PM  |  

Last Updated: 30th September 2022 05:31 PM  |   A+A-   |  

Student drowned in neyyar

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ടുവിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. അരുമാനൂര്‍ എംവിആര്‍എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അശ്വിന്‍ രാജ്, ജോസ് വിന്‍ എന്നിവരാണ് മാവിളക്കടവില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരിച്ചത്

സ്‌കൂള്‍ യുവജനോത്സവത്തിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം മാവിളക്കടവില്‍ കുളിക്കാനെത്തിയതായിരുന്നു. കുളിക്കുന്നതിനിടെ അടിയൊഴുക്കില്‍പ്പെടുകയായിരുന്നു. വിദ്യാര്‍ഥികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളുടെ മൃതദേഹം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

ഈ വാർത്ത കൂടി വായിക്കൂ 

സ്‌കൂള്‍ കായികമേള ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്;  കലോത്സവം ജനുവരി മൂന്നു മുതല്‍ കോഴിക്കോട് 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ