സ്‌കൂള്‍ കായികമേള ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്;  കലോത്സവം ജനുവരി മൂന്നു മുതല്‍ കോഴിക്കോട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2022 04:32 PM  |  

Last Updated: 30th September 2022 04:35 PM  |   A+A-   |  

v_sivankutty

വി ശിവന്‍കുട്ടി/ഫയല്‍

 

തിരുവനന്തപുരം: വിവിധ മേളകളുടെ സമയക്രമം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു.  ശാസ്‌ത്രോത്സവം സബ്ജില്ലാ,ജില്ലാ മത്സരങ്ങള്‍ നവംബര്‍ 5ന് മുമ്പ് നടത്തണം. സംസ്ഥാനതല മത്സരം നവംബര്‍ 10, 11,12 തീയതികളിലായി എറണാകുളത്ത് നടക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 

കലോത്സവത്തിന്റെ ഭാഗമായുള്ള സ്‌കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ 19ന് മുമ്പ് നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 30ന് മുമ്പ്  സംഘടിപ്പിക്കണം. ജനുവരി മൂന്നു മുതല്‍ ഏഴ് വരെ കോഴിക്കോടാണ് സ്‌കൂള്‍ കലോത്സവം.

കായികമേള സ്‌കൂള്‍തലത്തില്‍ ഒക്ടോബര്‍ 12 നകം നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 20ന് മുമ്പാണ് നടത്തേണ്ടത്. ഡിസംബര്‍ 3 മുതല്‍ 6 വരെ തിരുവനന്തപുരത്ത് സ്‌കൂള്‍ കായിക സംഘടിപ്പിക്കും.

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല സ്‌ക്രീനിംഗ് ഒക്ടോബര്‍ പത്തിന് മുമ്പ് നടത്തണം. ഒക്ള്‍ടോബര്‍ 20,21, 22 തിയ്യതികളില്‍ കോട്ടയത്താണ് സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം സംഘടിപ്പിക്കുന്നത്. മേളകളുടെ കാര്യക്ഷമമായ സംഘാടനം ഉറപ്പുവരുത്തുമെന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ബോംബെ ഹൈക്കോടതിയിലേക്ക്; രണ്ടു ചീഫ്ജസ്റ്റിസുമാരടക്കം നിരവധി പേര്‍ക്ക് സ്ഥലംമാറ്റം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ