കൊച്ചി: ബംഗളൂരു ആസ്ഥാനമായുള്ള റിയല്‍ എസ്‌റ്റേറ്റ് ഭീമനായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ ഫോറം മാള്‍ മരടില്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും. 10 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് മാള്‍ നിര്‍മിച്ചിരിക്കുന്നത്. 150 ലേറെ റീട്ടെയില്‍ കടകളില്‍ 90 എണ്ണം നാളെ തുറക്കും. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും മാളിൽ പ്രവർത്തിക്കുന്നുണ്ട്.
'ഷോപ്പേഴ്‌സ് സ്റ്റോപ്പ്' ആദ്യമായി കൊച്ചിയിലെത്തുകയാണ്. 'മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍', ലൈഫ് സ്റ്റൈല്‍ റീട്ടെയില്‍ കടകള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖ ബ്രാന്‍ഡുകള്‍ മാളില്‍ പ്രവര്‍ത്തിക്കും. ഫുഡ്‌കോര്‍ട്ടും നാളെ പ്രവര്‍ത്തനം തുടങ്ങും. ഷെഫ് പിള്ളയുടേത് ഉള്‍പ്പെടെ 20 റസ്റ്ററന്റുകളും ഒന്‍പത് സ്‌ക്രീനുകളുള്ള പിവിആര്‍ മള്‍ട്ടിപ്ലക്‌സും ഫണ്‍ സിറ്റിയും ആര്‍ട്ടിസ് ബ്രാന്‍ഡിന്റെ പേരില്‍ മാരിയറ്റിന്റെ 32 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളും ഒക്ടോബറില്‍ തുടങ്ങും.
മാളില്‍ 1500 പേര്‍ക്ക് തൊഴില്‍ അവസരം ഉണ്ടാകുമെന്നും ഫോറം മാള്‍ സിഇഒ വി മുഹമ്മദ് അലി പറഞ്ഞു. നാളെ 11 മണിക്ക് നാള്‍ ഉദ്ഘാടനത്തിന് ശേഷം മാള്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക