'രണ്ട് പാർട്ടികൾ സീറ്റ് വാ​ഗ്‌ദാനം ചെയ്‌തു, പറ്റില്ലെന്ന് തീർത്തു പറഞ്ഞു'

ഭരിക്കണമെന്ന് യാതൊരു മോ​ഹവും ഉണ്ടായിട്ടില്ല
അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ബായി/ വിൻസെന്റ് പുളിക്കൽ
അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ബായി/ വിൻസെന്റ് പുളിക്കൽ

തെരഞ്ഞെടുപ്പിൽ സീറ്റ് വാ​ഗ്‌ദാനം ചെയ്‌ത് രണ്ട് രാഷ്ട്രീയ പാർട്ടികൾ സമീപിച്ചിരുന്നു. എന്നാൽ അവരോട് പറ്റില്ലെന്ന് തീർത്തു പറഞ്ഞുവെന്ന് അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ബായി. ഭരിക്കണമെന്ന് യാതൊരു മോ​ഹവും ഉണ്ടായിട്ടില്ല. ഇന്നത്തെ സാഹചര്യത്തിൽ ഭരിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നും അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ബായി ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ എക്‌സ്‌പ്രസ് ഡയലോ​ഗ്‌സിൽ പറഞ്ഞു. 

ഭരണത്തിൽ കയറുന്നതോടെ അതുവരെ ഉള്ള സൽപ്പേര് പോകും. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ട് രാഷ്ട്രീയ പാർട്ടികൾ എന്നെ സമീപിച്ചിരുന്നു. എന്നാൽ അവരോട് പറ്റില്ലെന്ന് പറഞ്ഞു. ആദ്യ തവണ ഒരു പക്ഷേ ജയിച്ചേക്കാം. രണ്ടാം തവണ സംശയമായിരിക്കും. രാജകുടുംബത്തിലെ ആർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അധികാരത്തിൽ കയറാനും താൽപര്യമില്ല. 

ജനാധിപത്യത്തിൽ വിശ്വസിക്കാത്തതു കൊണ്ടാണോ രാജകുടുംബം ദീർഘനാൾ വോട്ട് ചെയ്യാതിരുന്നത് എന്ന ചോദ്യത്തിന് വോട്ട് ചെയ്യുന്നതും ചെയ്യാത്തതും വ്യക്തപരമായ കാര്യമാണ്. വോട്ട് ചെയ്യാത്തതിലൂടെ ഞങ്ങൾ ആരേയും ബുദ്ധിമുട്ടിക്കുന്നില്ല. പിന്നെ എന്താണ് പ്രശ്‌നം. എന്നാൽ അടുത്ത നടന്ന തെരഞ്ഞെടുപ്പുകളിൽ ഞങ്ങൾ വോട്ട് ചെയ്‌തിരുന്നു. അതിന്റെ ആവശ്യകത ഉണ്ടെന്ന് തോന്നിയതു കൊണ്ടാണ്.- അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ബായി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com