ബാ​ഗിൽ നിന്നും കണ്ടെടുത്ത ഫോൺ, പ്രതിയുടെ രേഖാചിത്രം ( ഇൻസെറ്റിൽ)
ബാ​ഗിൽ നിന്നും കണ്ടെടുത്ത ഫോൺ, പ്രതിയുടെ രേഖാചിത്രം ( ഇൻസെറ്റിൽ)

ഫോണ്‍ അവസാനം ഉപയോഗിച്ചത് മാര്‍ച്ച് 30ന്; കോള്‍ വിവരങ്ങള്‍ ശേഖരിക്കും; കുറിപ്പില്‍ പറയുന്ന സ്ഥലങ്ങളില്‍ പരിശോധന

ബാഗില്‍ നിന്നും കിട്ടിയ ബുക്കിലെ കുറിപ്പില്‍ നിരവധി റെയില്‍വേ സ്റ്റേഷനുകളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്

കോഴിക്കോട്:  ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന് തീ വെച്ച സംഭവത്തില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍ നിന്നും ലഭിച്ചത് നിര്‍ണായക തെളിവുകള്‍. ബാഗില്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണ്‍ അവസാനം ഉപയോഗിച്ചത് മാര്‍ച്ച് 30 നാണ്. ഫോണിലെ കോള്‍ രേഖകള്‍ പൊലീസ് ശേഖരിക്കും. 

മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പറുകള്‍ അന്വേഷണ സംഘം പരിശോധിച്ചു. ട്രാക്കില്‍ നിന്നും കണ്ടെടുത്ത ബാഗും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബാഗിലുള്ള ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ ഫൊറന്‍സിക്, ഫിംഗര്‍ പ്രിന്റ് സംഘങ്ങള്‍ പരിശോധിച്ചു. 

ബാഗില്‍ നിന്നും കിട്ടിയ ബുക്കിലെ കുറിപ്പില്‍ നിരവധി റെയില്‍വേ സ്റ്റേഷനുകളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കേരളത്തിലെ നിരവധി സ്ഥലങ്ങളെപ്പറ്റി എഴുതിയിട്ടുണ്ട്. ഇവിടങ്ങളിൽ പൊലീസ് പരിശോധന നടത്തി. ദിനചര്യകളെക്കുറിച്ചാണ് കുറിപ്പില്‍ സൂചിപ്പിക്കുന്നത്. കാര്‍പ്പെന്റര്‍ എന്ന വാക്ക് കുറിപ്പില്‍ ആവര്‍ത്തിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി ഇതര സംസ്ഥാന തൊഴിലാളി ആണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം ഇപ്പോഴുള്ളതെന്നാണ് സൂചന. 

ട്രെയിന് തീവെച്ച കേസിലെ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. നേരിയ താടിയുള്ള, തലയില്‍ തൊപ്പി വെച്ച ആളുടെ രേഖാചിത്രമാണ് തയ്യാറാക്കിയിട്ടുള്ളത്. എലത്തൂര്‍ പൊലീസ് സ്റ്റേഷനിലാണ് രേഖാചിത്രം തയ്യാറാക്കിയത്. നിര്‍ണായക സാക്ഷിയായ റാസിക്കിന്റെ സഹായത്തോടെയാണ് രേഖാചിത്രം തയ്യാറാക്കിയത്. ചുവന്ന ഷര്‍ട്ട് ധരിച്ച പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com