വിദേശ പാഴ്‌സല്‍ വഴി സ്വര്‍ണക്കടത്ത്; ആറര കിലോ സ്വര്‍ണം കടത്താന്‍ ശ്രമം; മലപ്പുറത്ത് സ്ത്രീ അടക്കം ആറുപേര്‍ പിടിയില്‍

മൂന്നു വ്യത്യസ്ത മേല്‍വിലാസങ്ങളിലാണ് വിദേശത്തുനിന്നും പാഴ്‌സലുകളെത്തിയത്
പിടികൂടിയ സ്വര്‍ണം/ ടിവി ദൃശ്യം
പിടികൂടിയ സ്വര്‍ണം/ ടിവി ദൃശ്യം

മലപ്പുറം : മലപ്പുറം മുന്നിയൂരില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ വന്‍ സ്വര്‍ണവേട്ട. വിദേശ പാഴ്‌സല്‍ വഴി ദുബായില്‍ നിന്ന് കടത്തിയ ആറു കിലോയിലേറെ സ്വര്‍ണം പിടികൂടി. സ്ത്രീ അടക്കം ആറുപേര്‍ പിടിയിലായിട്ടുണ്ട്. 

മൂന്നു വ്യത്യസ്ത മേല്‍വിലാസങ്ങളിലാണ് വിദേശത്തുനിന്നും പാഴ്‌സലുകളെത്തിയത്. മുന്നിയൂര്‍ സ്വദേശിനി അസിയ, മലപ്പുറം സ്വദേശികളായ യാസിര്‍, റനീഷ് കോഴിക്കോട്ടുകാരായ ഷിഹാബ്, ജസീല്‍, യാസിര്‍ എന്നിവരാണ് ഡിആര്‍ഐയുടെ പിടിയിലായത്. അസിയ, ജസീല്‍, യാസിര്‍ എന്നിവരുടെ മേല്‍വിലാസത്തിലാണ് പാഴ്‌സല്‍ എത്തിയത്.

തേപ്പ്‌പെട്ടിയിലും മറ്റ് ഉപകരണങ്ങളിലുമായിട്ടാണ് ആറ് കിലോയിലേറെ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കൊച്ചിയിലെ വിദേശ പോസ്റ്റോഫിസിലാണ് പാഴ്‌സല്‍ ആദ്യം എത്തിയത്. പാഴ്‌സലില്‍ സംശയം തോന്നിയ ഡിആര്‍ഐ ഇതു നിരീക്ഷിച്ചു വരികയായിരുന്നു. സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ ഷിഹാബിനൊപ്പം കോഴിക്കോട് സബ് പോസ്റ്റ് ഓഫിസില്‍ പാഴ്‌സല്‍ ശേഖരിക്കാനെത്തിയപ്പോള്‍ ആറ് പേരെയും ഡിആര്‍ഐ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ആകെ ആറു കിലോ 300 ഗ്രാം വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് മൂന്നരക്കോടിയിലേറെ രൂപ വിലവരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കോഴിക്കോട് സ്വദേശിയായ ഷിഹാബാണ് സ്വര്‍ണക്കടത്തിന്റെ സൂത്രധാരനെന്നും, ഇയാള്‍ നേരത്തെയും പലതവണ വിദേശപാഴ്‌സല്‍ വഴി സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com