ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഈ മാസം 24 ന് വിരമിക്കും

ഹൈക്കോടതിയില്‍ നടന്ന ഫുള്‍ കോര്‍ട്ട് റഫറന്‍സില്‍ ജഡ്ജിമാര്‍, മുന്‍ ജഡ്ജിമാര്‍, മുതിര്‍ന്ന അഭിഭാഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ചീഫ് ജസ്റ്റിസ് മണികുമാര്‍/ ഫയല്‍
ചീഫ് ജസ്റ്റിസ് മണികുമാര്‍/ ഫയല്‍

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഈ മാസം 24 ന് വിരമിക്കും. ഇതിന്റെ ഭാഗമായി ചീഫ് ജസ്റ്റിസിന് ഹൈക്കോടതി യാത്രയയപ്പു നല്‍കി. ഹൈക്കോടതിയില്‍ നടന്ന ഫുള്‍ കോര്‍ട്ട് റഫറന്‍സില്‍ ജഡ്ജിമാര്‍, മുന്‍ ജഡ്ജിമാര്‍, മുതിര്‍ന്ന അഭിഭാഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ പിതാവും മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് കെ സ്വാമി ദുരൈയും ചടങ്ങിൽ സംബന്ധിച്ചു. 
മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന എസ് മണികുമാർ 2019 ഒക്ടോബർ 11നാണ് കേരള ഹൈക്കോടതി ജഡ്ജിയായത്.അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ആയി പ്രവർത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്. 

ട്രെയിൻ യാത്രക്കാരുടെ സുരക്ഷ, ലോകായുക്തയുടെ അധികാരം നിർണയിച്ചുകൊണ്ടുള്ള വിധികൾ, വിസി നിയമനത്തിന്റെ മാനദണ്ഡം,  മാരകരോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക ഫണ്ട് രൂപീകരണം, സ്കൂളുകളിൽ വിദ്യാർഥികൾക്കായി പരാതിപ്പെട്ടികൾ സ്ഥാപിക്കണം തുടങ്ങിയവ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്ന നിലയിൽ എസ് മണികുമാറിന്റെ ശ്രദ്ധേയമായ വിധികളാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com