കൊച്ചിയിലെ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി; അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ 

തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനി നസ്രിയയും ഇടുക്കി സ്വദേശി മുഹമ്മദ് അമീനുമാണ് പിടിയിലായത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കൊച്ചി: കൊച്ചിയിൽ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനി നസ്രിയയും ഇടുക്കി സ്വദേശി മുഹമ്മദ് അമീനുമാണ് പിടിയിലായത്. 

ഈ മാസം അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഡോക്ടറുമായി മൊബൈൽവഴി പരിചയം സ്ഥാപിച്ച നസ്രിയ സൗഹൃദത്തിലാകുകയും ചാറ്റിങ് നടത്തുകയും ചെയ്തു. ഇതിനിടെ ചികിത്സയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. ഈ സമയത്ത് രണ്ടാംപ്രതിയായ അമീൻ എത്തി ഇരുവരുടെയും സ്വകാര്യചിത്രങ്ങൾ ഫോണിൽ പകർത്തി. ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറിൽനിന്ന് ഗൂഗിൾപേ വഴി 45,000 രൂപ കൈക്കലാക്കി. ഡോക്ടർ വന്ന കാറും ഇവർ തട്ടിയെടുത്തു. പിറ്റേന്ന് വീണ്ടും പണം ആവശ്യപ്പെട്ട് പ്രതികൾ ഡോക്ടറെ സമീപിച്ചു. തട്ടിയെടുത്ത വാഹനം തിരികെ നൽകി അഞ്ചുലക്ഷം രൂപ ഇവർ ഡോക്ടറിൽ നിന്ന് വീണ്ടും തട്ടിയെടുത്തു. വീണ്ടും  അഞ്ചുലക്ഷം കൂടി ആവശ്യപ്പെട്ടതോടെയാണ് ഡോക്ടർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഏപ്രിൽ 13ന് ഡോക്ടർ പൊലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങൾ ശേഖരിച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇടുക്കി സ്വദേശിയായ അമീൻ വൈറ്റിലയിൽ ഓട്ടോഡ്രൈവറാണ്. ഓട്ടോയിൽ യാത്രക്കാരിയായെത്തിയ നസ്രിയയുമായി മൂന്ന് മാസം മുൻപാണ് ഇയാൾ പരിചയത്തിലായത്. ഇരുവരും സൗഹൃദത്തിലാവുകയും ഹണിട്രാപ്പ് പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com