കണ്ണൂരില്‍ നായാട്ടിനിടെ വെടിയേറ്റ് റിസോർട്ട് ഉടമ മരിച്ചു

നായാട്ടിനിടെ വെടിയേറ്റ് റിസോർട്ട് ഉടമ മരിച്ചു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കണ്ണൂർ: കണ്ണൂർ കാഞ്ഞിരകൊല്ലിയിൽ നായാട്ടിനിടെ റിസോർട്ട് ഉടമ മരിച്ചു. ഏലപ്പാറ സ്വദേശി പരിത്തനാൽ ബെന്നിയാണ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം. 

ബെന്നിയുടെ കയ്യിൽ നിന്നാണ് അബദ്ധത്തിൽ വെടിപൊട്ടിയതെന്ന് സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകി. പയ്യാവൂർ പൊലീസെത്തി സ്ഥലത്ത് പരിശോധന തുടരുകയാണ്. വ്യാപകമായി കാട്ടുപന്നിയുടെ ശല്യമുള്ള പ്രദേശമാണിത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി കിട്ടിയതോടെ നായാട്ടടക്കമുള്ള കാര്യങ്ങൾ ഇവിടെ നടക്കാറുണ്ട്. അത്തരത്തിൽ നായാട്ടിന് ഇറങ്ങിയപ്പോഴാണ് സംഭവം. 

ഒപ്പമുണ്ടായിരുന്ന സുഹൃത്തുകളുടെയടക്കം വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com