അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; പന്തളത്ത് മധ്യവയസ്കനെ യുവാക്കൾ കൂട്ടം ചേർന്ന് മർദ്ദിച്ചു

മാന്തുകപള്ളിക്ക് സമീപത്തെ കടയിൽ നിന്നു ഭക്ഷണം വാങ്ങി പോകുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം
Updated on
1 min read

പത്തനംതിട്ട: മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ച് യുവാക്കളുടെ സംഘം. പന്തളത്താണ് ക്രൂരത. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയത്. കൈപ്പുഴ സ്വദേശി അരുൺ രാജിനെയാണ് യുവാക്കൾ കൂട്ടം ചേർന്ന് മർദ്ദിച്ചത്. 

മാന്തുകപള്ളിക്ക് സമീപത്തെ കടയിൽ നിന്നു ഭക്ഷണം വാങ്ങി പോകുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ഇരുചക്ര വാഹനത്തിൽ അരുൺ യാത്ര ചെയ്യുന്നതിനിടെ ഒരാൾ അസഭ്യം വിളിച്ചു.

ഇതു ചോദ്യം ചെയ്തതിൽ പ്രകോപിതനായി യുവാവ് അരുണിനെ മർദ്ദിച്ചു. പിന്നാലെ സംഘത്തിലെ മറ്റു യുവാക്കളും ബൈക്കിലെത്തി അരുണിനെ ക്രൂരമായി തല്ലുകയായിരുന്നു. 

മർദ്ദനത്തിൽ മുഖത്തും തലയിലും നെഞ്ചിലും പരിക്കുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കളാണ് അരുണിനെ ആശുപത്രിയിലെത്തിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hcd exam cancelled
today top five news
 Stray Dog Feeders
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com