വന്ദേഭാരത് ടിക്കറ്റ് നിരക്കായി; തിരുവനന്തപുരം - കാസർകോട് ചെയർ കാർ 1590 രൂപ; എക്സിക്യൂട്ടീവ് ക്ലാസ് 2,880 രൂപ; ബുക്കിങ് തുടങ്ങി

കൗണ്ടറുകൾ വഴിയും വെബ് സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
വന്ദേഭാരത് / എക്‌സ്പ്രസ് ചിത്രം
വന്ദേഭാരത് / എക്‌സ്പ്രസ് ചിത്രം

തിരുവനന്തപുരം: വന്ദേഭാരത് ബുക്കിങ് ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ ചെയർ കാറിന് 1590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യുട്ടീവ് കോച്ചിന് കാസർകോട്ടേക്ക് 2880 രൂപ. കൗണ്ടറുകൾ വഴിയും വെബ് സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ചെയർകാറിൽ 914 സീറ്റും എക്സിക്യൂട്ടീവ് ചെയർകാറിൽ 86 സീറ്റുകളുമാണ് ഉള്ളത്.  

നിരക്കുകൾ ഇങ്ങനെ; 

കൊല്ലം– 435, 820
കോട്ടയം– 555, 1,075
എറണാകുളം നോർത്ത്– 765, 1,420
തൃശൂർ– 880, 1,650‌
ഷൊർണൂർ– 950, 1,775
കോഴിക്കോട്– 1,090, 2,060
കണ്ണൂർ– 1,260, 2,415
കാസർകോട്– 1,590, 2,880

28ാം തീയതി മുതലുള്ള ടിക്കറ്റുകളാണ് നിലവിൽ വിതരണം ചെയ്യുന്നത്. രാവിലെ 5.20 ന് വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കാസർകോട്ട് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10. 35ന് തിരുവനന്തപുരത്ത് എത്തും. എട്ട് മണിക്കൂർ 5 മിനിറ്റ് ആണ് റണ്ണിങ് ടൈം. വിവിധ കോണുകളിൽ നിന്ന് ഉയർന്ന ആവശ്യത്തെ തുടർന്ന് ഷൊർണൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. വ്യാഴാഴ്ച സർവീസ് ഉണ്ടാവില്ല

തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634)

തിരുവനന്തപുരം– 5.20
കൊല്ലം– 6.07
കോട്ടയം– 7.25
എറണാകുളം ടൗൺ– 8.17
തൃശൂർ– 9.22
ഷൊർണൂർ– 10.02
കോഴിക്കോട്– 11.03
കണ്ണൂർ– 12.03
കാസർകോട്– 1.25

കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് (ട്രെയിൻ‌ നമ്പർ 20633)

കാസർകോട്–2.30
കണ്ണൂർ–3.28
കോഴിക്കോട്– 4.28
ഷൊർണൂർ– 5.28
തൃശൂർ–6.03
എറണാകുളം–7.05
കോട്ടയം–8.00
കൊല്ലം– 9.18
തിരുവനന്തപുരം– 10.35

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com