ഉണ്ണി മുകുന്ദന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു/ ഫെയ്‌സ്ബുക്ക് ചിത്രം
ഉണ്ണി മുകുന്ദന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു/ ഫെയ്‌സ്ബുക്ക് ചിത്രം

''ഭൈലാ കേം ചോ''; ഉണ്ണി മുകുന്ദനോട് ഗുജറാത്തിയില്‍ കുശലാന്വേഷണം നടത്തി മോദി, ത്രില്ലടിച്ച് താരം

ഗുജറാത്തില്‍ സിനിമ ചെയ്യാനും പ്രധാനമന്ത്രി ക്ഷണിച്ചതായി ഉണ്ണി മുകുന്ദന്‍ പറഞ്ഞു
Published on

കൊച്ചി: ''ഭൈലാ കേം ചോ'' ( മോനെ എങ്ങനെയുണ്ട്?) സിനിമാ നടന്‍ ഉണ്ണി മുകുന്ദനോട് ഗുജറാത്തി ഭാഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുശലാന്വേഷണം. കൊച്ചിയില്‍ നടന്ന യുവം പരിപാടിക്കിടെയായിരുന്നു മോദിയുടെ സ്‌നേഹാന്വേഷണം. ആദ്യം ഒന്നമ്പരന്ന ഉണ്ണി മുകുന്ദര്‍ ഗുജറാത്തി ഭാഷയില്‍ തന്നെ മറുപടിയും നല്‍കി. 

യുവം പരിപാടിക്ക് ശേഷം ഉണ്ണി മുകുന്ദനെ താജ് മലബാര്‍ ഹോട്ടലിലേക്കും പ്രധാനമന്ത്രി ക്ഷണിച്ചു. അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു. 24 വര്‍ഷത്തോളം ഗുജറാത്തില്‍ താമസിച്ചിരുന്ന ഉണ്ണി മുകുന്ദനോട് അവിടത്തെ വിശേഷങ്ങള്‍ പ്രധാനമന്ത്രി പങ്കിട്ടു. 

നരേന്ദ്രമോദിക്കൊപ്പം ഉണ്ണി മുകുന്ദൻ
നരേന്ദ്രമോദിക്കൊപ്പം ഉണ്ണി മുകുന്ദൻ

'എന്നെപ്പറ്റി പലകാര്യങ്ങളും മനസ്സിലാക്കിയാണ് പ്രധാനമന്ത്രി എന്നോടു സംസാരിച്ചത്. എനിക്ക് 13 വയസ്സുള്ളപ്പോഴാണ് മോദിയെ ദൂരെ നിന്ന് ആദ്യമായി കാണുന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ആളെ ഇന്ന് പ്രധാനമന്ത്രിയായി കാണാന്‍ പറ്റിയല്ലോ' എന്ന് താന്‍ പറഞ്ഞു. 

നിറഞ്ഞചിരിയോടെയാണ് തന്റെ വാക്കുകള്‍ പ്രധാനമന്ത്രി കേട്ടതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മാളികപ്പുറം സിനിമയെക്കുറിച്ചും മോദി സംസാരിച്ചു. ഗുജറാത്തില്‍ സിനിമ ചെയ്യാനും പ്രധാനമന്ത്രി ക്ഷണിച്ചതായി ഉണ്ണി മുകുന്ദന്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com