കേരളത്തെ തഴഞ്ഞ് കേന്ദ്രം; പുതിയ നഴ്‌സിങ് കോളജുകള്‍ ഇല്ല,  യുപിയില്‍ ഇരുപത്തിയേഴ്, 157 എണ്ണത്തിന് അനുമതി

ഏറ്റവും കൂടുതല്‍ നഴ്‌സിങ് കോളജുകള്‍ അനുവദിച്ചത് ഉത്തര്‍ പ്രദേശിലാണ്
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ഫയല്‍ ചിത്രം
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്ത് 157 നഴ്‌സിങ് കോളജുകള്‍ അനുവദിച്ചതില്‍ കേരളത്തെ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 157 നഴ്‌സിങ് കോളജുകള്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. 24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പുതിയ കോളജുകള്‍ അനുവദിച്ചത്. 

ഏറ്റവും കൂടുതല്‍ നഴ്‌സിങ് കോളജുകള്‍ അനുവദിച്ചത് ഉത്തര്‍ പ്രദേശിലാണ്. 27 കോളജുകളാണ് അനുവദിച്ചത്. രാജസ്ഥാനില്‍ 23, തമിഴ്‌നാട് 11, കര്‍ണാടക 4 എണ്ണവും അനുവദിച്ചു

ഇതിനായി 1570 കോടി രൂപ അനുവദിച്ചതായും, രണ്ടുവര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുതിയ കോളജുകള്‍ അനുവദിച്ചതോടെ 15,700 പുതിയ നഴ്‌സിങ് ബിരുദധാരികളെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com