ഇ പോസ് മെഷീൻ തകരാർ: റേഷൻ കടകൾ ഇന്നും നാളെയും തുറക്കില്ല; ഈ മാസത്തെ റേഷൻ മെയ് അഞ്ചുവരെ വാങ്ങാം

ഏപ്രിൽ 29, മെയ് 2, 3 തീയതികളിൽ റേഷൻ കടകളുടെ പ്രവർത്തനത്തിന് സമയക്രമം തീരുമാനിച്ചിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇ പോസ് മെഷീനുകളുടെ സെർവർ തകരാറിനെത്തുടർന്ന് സംസ്ഥാനത്ത് റേഷന്‍കടകള്‍ ഇന്നും നാളെയും തുറക്കില്ല. സെർവർ തകരാർ പരിഹരിക്കൽ വൈകിയതോടെയാണ്  കടകൾ അടച്ചിടാൻ തീരുമാനിച്ചത്. 

സെര്‍വര്‍ തകരാറ് പരിഹരിക്കാന്‍ വെള്ളിയാഴ്ച വരെയാണ് ഹൈദരാബാദ് എന്‍ഐസി സമയം ആവശ്യപ്പെട്ടിട്ടുള്ളത്. ഈ മാസത്തെ  റേഷന്‍ വിഹിതം ഉപഭോക്താക്കള്‍ക്ക് മെയ് അഞ്ചുവരെ വാങ്ങാമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

ഏപ്രിൽ 29, മെയ് 2, 3 തീയതികളിൽ റേഷൻ കടകളുടെ പ്രവർത്തനത്തിന് സമയക്രമം തീരുമാനിച്ചിട്ടുണ്ട്. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഈ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ ഒരു മണി വരെ പ്രവർത്തിക്കുന്നതാണ്. 

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഏപ്രിൽ 29, മെയ് 2, 3 തീയതികളിൽ ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതൽ ഏഴു മണി വരെ റേഷൻ കടകൾ പ്രവർത്തിക്കും. മെയ് ആറു മുതൽ മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com