ആശ്വാസവാർത്ത, 17 ദിവസം മുൻപ് കണ്ണൂരിൽ നിന്ന് കാണാതായ 15 കാരനെ ബം​ഗളൂരുവിൽ കണ്ടെത്തി

പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഷെസിൻ മുടി വെട്ടാനായാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നത്
മുഹമ്മദ് ഷെസിൻ
മുഹമ്മദ് ഷെസിൻ

കണ്ണൂർ: പതിനേഴു ദിവസത്തിനു മുൻപ് കക്കാടുനിന്ന്  കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. ബം​ഗളൂരുവിൽ നിന്നാണ്  മുഹമ്മദ് ഷെസിനെ കണ്ടെത്തിയത്. ബം​ഗളൂരുവിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ഷെസിനെ രണ്ട് കെഎംസിസി പ്രവർത്തകർ കാണുകയായിരുന്നു. 

തുടർന്ന് ഫോട്ടോ എടുത്ത് വീട്ടിലേക്ക് അയച്ച് ഷെസിനാണെന്ന് സ്ഥിരീകരിച്ചു. ഷെസിനെ നാട്ടില്‍ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ന് രാത്രിയോടെ ഷെസിൻ നാട്ടിൽ എത്തും. കുട്ടി എങ്ങനെയാണ് ബം​ഗളൂരുവിൽ എത്തിയത് എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. നാട്ടിലേക്ക് എത്തിയതിനു ശേഷമാകും ഈ വിവരങ്ങൾ ചോദിച്ചറിയുക. 

ജൂലൈ 16 നാണ് കണ്ണൂര്‍ കക്കാടുനിന്ന് ഷെസിനെ കാണാതാവുന്നത്. കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഷെസിൻ മുടി വെട്ടാനായാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നത്. ഉച്ച കഴിഞ്ഞിട്ടും ഷെസിന്‍ തിരിച്ച് വരാതായതോടെ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ സുഹൃത്തുക്കളുടെ വീടുകളിലും മുടിവെട്ടുന്ന കടയിലും എത്തിയിട്ടില്ലെന്ന് വ്യക്തമായി. കാണാതായ സമയത്ത് ഷെസിന്റെ കൈവശം ഫോണും ഉണ്ടായിരുന്നില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com