പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി താമസസ്ഥലത്ത്, ഒരാൾ സ്കൂൾ യൂണിഫോമിൽ; ബിഹാർ സ്വദേശികൾ അറസ്റ്റിൽ

സംശയം തോന്നിയ പുറയാർ ഭാഗത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി എത്തിയ ബിഹാർ സ്വദേശികളെ പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളം പുറയാറിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വാടക ടെൻഡിലേക്കാണ് പെൺകുട്ടികളുമായി എത്തിയത്. 

സ്കൂൾ യൂണിഫോമിലായിരുന്നു ഒരു പെൺകുട്ടി. സംശയം തോന്നിയ പുറയാർ ഭാഗത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. 13, 17 വയസുള്ള പെൺകുട്ടികൾ പശ്ചിമ ബം​ഗാൾ സ്വദേശികളാണ്.  നെടുമ്പാശ്ശേരി പൊലീസ് എത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളെ ജുവൈനൽ ഹോമിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com