'പേടിച്ചുനില്‍ക്കുന്ന മുഖമാണ് നല്ലത്; നല്ലൊരു ഫോട്ടോഗ്രാഫറെ പറഞ്ഞയച്ചാല്‍ പോസ് ചെയ്ത് തരാം'

'നിങ്ങള്‍ക്ക് ശമ്പളം തരുന്ന ഉടമകള്‍ ഉണ്ടല്ലോ? അവരൊക്കെ പല രാഷ്ട്രീയപാര്‍ട്ടികളുടെയും പോക്കറ്റിലാണ്‌.' 
പിഎ മുഹമ്മഗ് റിയാസ്
പിഎ മുഹമ്മഗ് റിയാസ്


കോഴിക്കോട്: 'മാസപ്പടി' വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ കാര്യങ്ങള്‍ വിശദമായി പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിങ്ങള്‍ എത്രതന്നെ ഇത് സംബന്ധിച്ച് ആവര്‍ത്തിച്ച് ചോദിച്ചാലും തന്റെ മറുപടി അതുതന്നെയായിരിക്കുമെന്ന് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ സെക്രട്ടറി വിശദമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. 

'ഇന്ന് സ്വാതന്ത്ര്യദിനമാണ്. യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭിക്കാത്ത ഒരുവിഭാഗം കുറെയേറെ മാധ്യമപ്രവര്‍ത്തകരാണ്. കാരണം നിങ്ങളുടെ മനസാക്ഷിക്ക് അനുസരിച്ചുള്ള വാര്‍ത്തകള്‍ നല്‍കാന്‍ നിങ്ങള്‍ക്ക് പറ്റുന്നില്ല. മനസാക്ഷിക്ക് വിരുദ്ധമായി ചിലത് പറയേണ്ടിവരുന്നു. സ്വാതന്ത്ര്യദിനം നിങ്ങളെയൊക്കെ ആശംസിക്കുമ്പോള്‍ പോലും നിങ്ങളുടെ ഉടമകളുടെ രാഷ്ട്രീയത്തിനനുസരിച്ച് നില്‍ക്കേണ്ട ഒരു ഗതികേട് നിങ്ങള്‍ക്കുണ്ട്. അത് ഒരുയാഥാര്‍ഥ്യമാണ്'- റിയാസ് പറഞ്ഞു. 

'ഇടതുപക്ഷപ്രസ്ഥാനത്തെയും സിപിഎമ്മിനെയും എല്‍ഡിഎഫിനെയും സംബന്ധിച്ച് ഇതൊക്കെ ഏറെ നേരിട്ടതാണ്. പ്രമോ കാര്‍ഡില്‍ ഇത്തരം വാര്‍ത്തകള്‍ക്ക് നിങ്ങള്‍ നല്‍കുന്ന എന്റെയുള്‍പ്പടെയുള്ള ചിത്രങ്ങള്‍ ചിരിച്ചിട്ടുള്ളതാണ്. അതിന് പേടിച്ചുകാണുന്ന മുഖം നല്‍കുന്നതാണ് നല്ലത്. നല്ലൊരു ഫോട്ടോഗ്രാഫറെ പറഞ്ഞയച്ചാല്‍  ആ നിലയില്‍ പോസ് ചെയ്ത് തരാം. ഇനിമുതല്‍ അതുകൊടുക്കുന്നതാവും കുറേക്കൂടി വിഷയത്തിന് അനുസരിച്ച് നല്ലത്'- റിയാസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com