വീണ ഐജിഎസ്ടി നല്‍കിയില്ലെന്ന് പറയാന്‍ രേഖകള്‍ എവിടെ നിന്ന് കിട്ടി?; മാത്യു കുഴല്‍നാടന്റെ വാദങ്ങള്‍ അവാസ്തവമെന്ന് എകെ ബാലന്‍

വീണയും കമ്പനിയും ഐജിഎസ്ടി ഓരോ മാസവും കൊടുത്തിട്ടുണ്ടെന്നും എകെ ബാലന്‍ വ്യക്തമാക്കി
എകെ ബാലൻ/ ഫയൽ
എകെ ബാലൻ/ ഫയൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാത്യു കുഴല്‍നാടന്റെ വാദങ്ങള്‍ അവാസ്തവമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. വീണ ഐജിഎസ്ടി നല്‍കിയില്ലെന്ന് പറയാന്‍ രേഖകള്‍ എവിടെ നിന്ന് കിട്ടി?. ഉത്തരവാദപ്പെട്ട ആരെങ്കിലും നോട്ടീസ് കൊടുത്തോ?. ഐജിഎസ്ടി അടച്ച രേഖകള്‍ കാണിച്ചാല്‍ മാത്യു കുഴല്‍നാടല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്നും ബാലന്‍ ചോദിച്ചു. 

ആരോപണം തെറ്റെന്ന് തെളിയിച്ചാല്‍ പ്രസ്താവന പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പു പറയാന്‍ മാത്യു കുഴല്‍നാടന്‍ തയ്യാറാകണം. കോടതിയുടെ മുറ്റം കാണാന്‍ പോലും ഈ കേസില്‍ കഴിയില്ല. ഐജിഎസ്ടി കൊടുത്തതില്‍ കുറവുണ്ടോ, അധികരിച്ചു പോയോ എന്ന് നോക്കേണ്ടത് ഇവരല്ല. കുറവുണ്ടായാല്‍ ബന്ധപ്പെട്ട സ്ഥാപനത്തിനല്ലേ നോട്ടീസ് കൊടുക്കേണ്ടത്. നോട്ടീസ് കൊടുക്കാതെ എന്തിന് മറുപടി പറയണമെന്ന് ബാലന്‍ ചോദിച്ചു. 

വീണയോട് റിട്ടേണ്‍ സ്‌റ്റേറ്റ്‌മെന്റ് ചോദിച്ചിട്ടുണ്ടോ?. വീണയ്‌ക്കെതിരായ ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ മകള്‍ ആയതിനാലാണ്. വീണയെ പാര്‍ട്ടി സംരക്ഷിക്കും. നിരപരാധി എന്ന് അറിയാവുന്നതുകൊണ്ടാണ് പാര്‍ട്ടി ഒപ്പം നില്‍ക്കുന്നത്. നീതിക്കൊപ്പം എന്നും നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും എകെ ബാലന്‍ പറഞ്ഞു. വീണക്കെതിരായ ആരോപണം ഉന്നയിച്ചവര്‍ തെളിയിക്കട്ടെ. വീണയും കമ്പനിയും ഐജിഎസ്ടി ഓരോ മാസവും കൊടുത്തിട്ടുണ്ടെന്നും എകെ ബാലന്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com